അരുൺ ഗോപി – പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ തീയറ്ററുകളിൽ എത്തുകയാണ്. ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ചിത്രത്തിൽ സയ ഡേവിഡാണ് നായിക. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിനിടയിൽ നടന്ന ഒരിക്കലും മറക്കാനാവാത്ത. ഏറെ പേടിപ്പിച്ച ഒരു സംഭവം ഓർത്തെടുക്കുകയാണ് സംവിധായകൻ അരുൺ ഗോപി.
“തെങ്കാശിയിൽ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന സമയം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലാണ് ഫൈറ്റിന്റെ ഷൂട്ട് നടക്കുന്നത്. ഒരു ടണലാണ്. ട്രെയിൻ കടന്നുപോകാനുള്ള ഒരു ഗ്യാപ്പേ ഉള്ളൂ.ടണൽ എത്തുമ്പോൾ താഴണം അല്ലെങ്കിൽ തല മുട്ടും. ഫുൾ ഫൈറ്റേഴ്സ് ഒരു സൈഡിൽ നിന്ന് ഫൈറ്റ് ചെയ്യുകയാണ്. പീറ്റർ ഹെയ്നാണ് ആക്ഷൻ. പുള്ളിയെ അറിയാമല്ലോ. എനിക്കാണ് ഭയങ്കര പേടിയാവുകയാണ്. അപ്പുവാണ് ആൾ, ടണൽ എത്തിയാലേ താഴത്തുള്ളൂ. ഞാൻ അവിടെ നിന്ന് വിളിച്ചു കൂവുകയാണ് ‘അപ്പു താഴ് താഴ്’ എന്ന്. എന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ ഈ നീളത്തിലും വണ്ണത്തിലും ഒരാളെ കൊണ്ടുപോയി കൊടുക്കാൻ പറ്റോ? ഞാൻ ഒക്കെ ശരിക്കും പ്രാർത്ഥനയോടെ നിന്ന് പോയി. കൂടെയുള്ളത് വിയറ്റ്നാമിൽ നിന്നുമുള്ള ഫൈറ്റേഴ്സാണ്. വലിയ ബോധമൊന്നും ഇല്ല. ഈ മനുഷ്യൻ ട്രെയിൻ ടണലിന് തൊട്ടുമുൻപ് എത്തിയപ്പോൾ അങ്ങ് ഇരുന്നു കളഞ്ഞു. ആ നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.”