സോഷ്യൽ മീഡിയ ഇപ്പോൾ 10 ഇയർ ചലഞ്ചിന്റെ പിന്നാലെയാണ്. പത്ത് വര്‍ഷം കൊണ്ടുണ്ടായ മാറ്റത്തിന്റെ പിന്നാലെയാണ് ഏവരും. അതിനിടയിൽ സംവിധായകൻ രാഷ്ട്രീയക്കാർക്ക് നല്ലൊരു ചലഞ്ച് സമ്മാനിച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇപ്രകാരം കുറിച്ചത്. “ഈ Ten years Challenge ഒരു 20 or 30 Years Challenge ആക്കി നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെ വീടുകളുടെ ചിത്രം വെച്ച് ചെയ്യണം അപ്പോളറിയാം നമ്മുടെ നാടിന്റെ പുരോഗതി!!! അല്ലാതെ ഇതൊക്കെ എന്ത് ??? പുരോഗതി ഇല്ലാത്ത നേതാക്കന്മാരും ഉണ്ടാകും 🤔” അത് സത്യമാണെന്ന് എല്ലാവരും ഏറ്റുപറയുന്നുമുണ്ട്.
അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ജനുവരി 25ന് തീയറ്ററുകളിൽ എതാൻ ഒരുങ്ങുകയാണ്. പ്രണവ് നായകനാകുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന് മുളകുപാടമാണ്. ചിത്രത്തിനായി ഏറെ നാളത്തെ സര്‍ഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു.സയ ഡേവിഡാണ് നായിക. കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്, ഷാജു ശ്രീധര്‍, അഭിഷേക്, കൃഷ്ണ പ്രസാദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.