സൂപ്പർ ഹിറ്റ് യൗട്യൂബ് ചാനലായ കരിക്കിൽ ഈയിടെ സാന്നിധ്യം അറിയിച്ച അരുൺ പ്രദീപ് വിവാഹിതനായി. ധന്യയാണ് അരുണിന്റെ വധു.
യൂട്യുബിലൂടെയും ടിക് ടോക്കിലൂടെയുമുള്ള കിടിലൻ കണ്ടെന്റുകളിലൂടെ ആണ് അരുൺ പ്രശസ്തനായത്. ആരാധകർ താരത്തിന് വിവാഹ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു
രാജ്യത്ത് കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വളരെ കുറച്ചു അതിഥികൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വളരെ കുറച്ച് ആളുകൾക്ക് മാത്രമായിരുന്നു ക്ഷണം ഉണ്ടായിരുന്നത്. നേരത്തെ സോഷ്യൽ മീഡിയയിൽ സേവ് ദി ഡേറ്റ് ചിത്രങ്ങൾ അരുൺ പങ്കു വച്ചിരുന്നു. വിഡിയോകളും മറ്റുമായി എപ്പോഴും അരുൺ ഇൻസ്റ്റാഗ്രാമിൽ സജീവമാണ്.
കരിക്കിന്റെ തിരുവോണത്തിന്റെ എപ്പിസോഡിലും അരുൺ ഒരു ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. എൻജിനിയറിങ് ബിരുദധാരിയായ അരുൺ പഠന ശേഷമാണു ഈ മേഖലയിലേക്ക് എത്തിയത്. ഒരു നല്ല ഗായകൻ കൂടെയാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും അരുണിനുണ്ട്.