മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് അരുണ്‍ ഗോപി അഭിനയിച്ച ഹ്രസ്വചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ദാമ്പത്യജീവിതത്തിലെ വിശ്വാസ്യതയും സ്നേഹവും സ്നേഹമില്ലായ്മയും ആണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിന്റെ പേര് ധര എന്നാണ്. സാമൂഹിക വിഷയം പ്രമേയമാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമൃത് രാജ് ആണ്. ഗൗതം മേനോന്, അരുണ്‍ ഗോപി എന്നിവരുടെ സംവിധാന സഹായിയായിരുന്നു അമൃത് രാജ്. മലയാളത്തിലെ മുന്‍നിര നായികന്മാരാണ് ചിത്രം സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടത്. ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ ചേര്‍ന്ന് ഫെയ്സ്ബുക്കിലൂടെ ചിത്രം റിലീസ് ചെയ്തതു.
പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം സോഷ്യല്‍മീഡിയ ഏറ്റെടുത്തു. സംവിധായകന് മാത്രമല്ല നല്ലൊരു നടന്‍കൂടിയാണ് അരുണ്‍ എന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. അരുണ്‍ ഗോപിയോടൊപ്പം ചിത്രത്തില്‍ അനുനായര്, മേഘ തോമസ്, ഇവ സൂരജ് എന്നിവര്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നു. വിഷ്ണു നടേശന്റേതാണ് ചിത്രത്തിന്റെ കഥ. റാം എച്ച് പുത്രന് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. പ്രതീക് അഭ്യങ്കര്‍ ചിത്രത്തില്‍ സംഗീതമൊരുക്കുന്നു.