മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ യുവതാരങ്ങളിൽ ഒരാളായി മാറിയ നടനാണ് നിവിൻപോളി. ഓണം റിലീസായി തീയറ്ററുകളിൽ എത്തിയ ലൗ ആക്ഷൻ ഡ്രാമ കിടിലൻ റിപ്പോർട്ടുകളുമായി ഹൗസ്ഫുൾ ഷോകൾ തീർത്ത് മുന്നേറുകയാണ്. ഗീതു മോഹൻദാസ് സംവിധാനം നിർവഹിക്കുന്ന മൂത്തോൻ എന്ന ചിത്രമാണ് നിവിൻ നായകനായ പുതിയ ചിത്രം. സണ്ണി വെയ്ൻ നിർമാതാവാകുന്ന പടവെട്ട് എന്ന ചിത്രമാണ് നിവിന്റേതായി അടുത്തതായി ഒരുങ്ങുന്നത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ നാടകം മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്തിന്റെ സംവിധായകനായ ലിജു കൃഷ്ണ തന്നെ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ലിജുവിന്റെ ആദ്യ ചിത്രം കൂടിയാണ് പടവെട്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് അരുവി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച അദിതി ബാലനാണ്.
Popular Malayalam actor #SunnyWayne turns producer with #NivinPauly’s next film #Padavettu to be directed by debutant #LijuKrishna! And the sensational #AditiBalan will play @NivinOfficial’s heroine! Music : #GovindVasanth. Shoot of this thriller starts in October. pic.twitter.com/26ZJJPMInl
— Sreedhar Pillai (@sri50) 14 September 2019