മലയാളികളുടെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു മോഹൻലാൽ അവതാരകയായി എത്തിയ ബിഗ് ബോസ് സീസൺ 2. ഇൗ ഷോയിലെ മികവുറ്റ ഒരു മത്സരാർത്ഥി ആയിരുന്നു ആര്യ ബാബു. കൊറോണാ വൈറസിന്റെ വ്യാപനത്തെ തുടർന്ന് ഷോ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. അവിടെ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ ആര്യക്ക് നിരവധി സൈബർ ആക്രമണങ്ങളാണ് നേരിടേണ്ടിവന്നത്. ഈ രാജ്യത്തെ സൈബർസെല്ലിനോട് തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ആര്യ നേരത്തെ കുറിച്ചിരുന്നു.
ഇപ്പോൾ താരം പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ അസഭ്യം പറയുന്ന ഒരു വ്യക്തിക്ക് മറുപടി നൽകുകയാണ് ആര്യ. സാരിയുടുത്ത് നിൽക്കുന്ന ആര്യയുടെ ചിത്രത്തിന് താഴെ “നീ ആരാടി പുല്ലേ” എന്നാണ് ഒരു വ്യക്തി കമന്റ് ഇട്ടിരിക്കുന്നത്. ആര്യ ഇതിന് മറുപടി നൽകുന്നതിന് മുൻപ് തന്നെ മറ്റൊരു വ്യക്തി ഇതിനു മറുപടി നൽകിയിരിക്കുന്നു. ‘സാരമില്ല സുഹൃത്തേ, അവർ പറയട്ടെ. സൈബർ സെൽ നിർദ്ദേശമനുസരിച്ച് ഞാൻ തെളിവുകൾ ശേഖരിക്കുകയാണ്. പലരും അതൊരു തമാശയായാണ് കാണുന്നത്. പക്ഷെ അതെന്തെന്ന് അവർ വൈകാതെ അറിയും. അതാണ് എന്റെ നിശബ്ദതയ്ക്കു പിന്നിൽ.’ ഇങ്ങനെയാണ് ആര്യയുടെ മറുപടി.