മലയാളത്തിലെ മികച്ച റിയാലിറ്റി ഷോകളിൽ ഒന്നായ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ആര്യ സതീഷ് ബാബു എന്ന ബഡായി ആര്യ. നിരവധി ടെലിവിഷൻ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ജനശ്രദ്ധ നേടിയത് ബഡായി ബംഗ്ലാവ് ലൂടെയാണ്. അഭിനയത്തിന് പുറമേ നൃത്തം, മോഡലിംഗ്, ഫാഷൻ ഡിസൈനിങ്, അവതാരക തുടങ്ങിയ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് ആര്യ.
ആര്യ ‘അറോയ്’ എന്ന ഡിസൈനിങ് ഷോപ്പ് തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു. പഴയ മോഡലിംഗ് കഴിവുകൾ ഇപ്പോഴും മറന്നിട്ടില്ല എന്ന് തെളിയിക്കുകയാണ് ആര്യ. ആര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കടൽത്തീരത്ത് കൈകളിൽ പങ്കായവും ഏന്തി നിൽക്കുന്ന ആരിയയെയാണ് കാണുവാൻ സാധിക്കുന്നത്. പ്രണവ് രാജ് ആണ് ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ഒരു മാരി കൂളിംഗ് ഗ്ലാസും വച്ചാണ് ആര്യ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. നടി ദുർഗ കൃഷ്ണ, ഗായിക അഭിരാമി സുരേഷ് തുടങ്ങിയവർ നല്ല കമന്റുകൾ ഫോട്ടോയ്ക്ക് താഴെ ഇട്ടിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2 വിൽ താരം എത്തുന്നത്. പിന്നീട് പല വിമർശനങ്ങൾക്കും ട്രോളുകളും താരം ഇരയായിട്ടുണ്ട്.