ബിഗ് ബോസ് മത്സരാർത്ഥിയായി എത്തും മുൻപേ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ. ബഡായ് ബംഗ്ളാവിൽ എത്തിയപ്പോൾ മുതലാണ് പ്രേക്ഷകരുടെ താരത്തോടുള്ള പ്രീതി ഇരട്ടിച്ചത്. അഭിനയത്തെക്കാളും മികച്ച അവതാരക കൂടിയായ ആര്യ ബിഗ് ബോസ് ഈ സീസണിലെ നല്ലൊരു മത്സരാർത്ഥി കൂടിയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ മിക്ക വിശേഷങ്ങളും ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. മകൾ റോയയെക്കുറിച്ച് ആര്യ മിക്കപ്പോഴും വാചാലയാവാറുണ്ട്. ഇടയ്ക്കിടയ്ക്ക് മകളെയും പങ്കെടുപ്പിച്ചുകൊണ്ട് വീഡിയോ ലൈവിൽ താരം എത്താറും ഉണ്ട്.താരത്തിന്റെ പോസ്റ്റുകൾ എല്ലാം ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ആര്യയുടെ സ്വിമ്മിങ് പൂൾ ചിത്രങ്ങൾ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, താരം തന്നെയാണ് ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ബഡായി ബംഗ്ലാവിന് പിന്നാലെ ജോഷി സംവിധാനം ചെയ്ത ലൈല ഒ ലൈല എന്ന ചിത്രത്തിലൂടെ ആര്യ സിനിമയില്‍ എത്തിയിരുന്നു. സിനിമക്ക് പുറമെ സീരിയലിലും അഭിനയിച്ച ആര്യ കുഞ്ഞിരാമായണം, പ്രേതം, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്. ഗാനഗന്ധര്വ്വന് തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്.