ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ജനപ്രിയ പരിപാടി ബിഗ് ബോസ് സീസണ് 2 ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം താരരാജാവ് മോഹന്‍ലാല്‍ അവതാരകയായെത്തുന്ന ഷോയ്ക്ക് നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ സംപ്രേഷണം ചെയ്ത പരിപാടി ഇതിനോടകെ വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിയെടുത്തിരിക്കുന്നത് .
സീസണ് 2 ആരംഭിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേര്‍ അവതാരികയായ ആര്യയുടെ പേര് പരാമര്‍ശിച്ചിരുന്നു. പ്രോഗ്രാം ആരംഭിച്ചപ്പോള്‍ ആര്യയും മത്സരാത്ഥിയായി എത്തിയത് പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കിയിരിക്കുകയാണ്. സിനിമാ-സീരിയല്‍ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് മത്സരാര്‍ത്ഥികള്‍ ആയി ഇത്തവണ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ആര്യ ബിഗ് ബോസ് ലൂടെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ വിവാഹബന്ധം വേര്‍പിരിയാനുള്ള കാരണം ആണ് താരം വേദിയില്‍ പറഞ്ഞിരിക്കുന്നത്.
വിവാഹബന്ധം അവസാനിക്കാനുള്ള 85 ശതമാനവും കാരണം താന്‍ തന്നെയാണെന്നും താരം തുറന്നു പറഞ്ഞു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രേമത്തില്‍ ആയിരുന്നു, വീട്ടില്‍ അവതരിപ്പിക്കുകയും പതിനെട്ടാം വയസ്സില്‍ വിവാഹിതരാവുകയും ചെയ്തു.പിന്നീട് മകള്‍ ജനിച്ചു. പിന്നീട് മിനിസ്ക്രീനിലേക്ക് സജീവമാകുകയും ചെയ്തു. ഇരുവര്‍ക്കുമിടയില്‍ നിരവധി തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ആ ലൈഫ് അങ്ങനെ ആയി പോയതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.