തമിഴ് നടന് ആര്യയും ഭാര്യയും നടിയുമായ സയേഷയും ന്യൂയര്‍ ആഘോഷത്തിന്റെ തിരക്കിലാണ് ഇപ്പോള്‍, സോഷ്യല്‍മീഡിയയിലൂടെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.38 കാരനായ ആര്യയും 21 കാരിയായ സയേഷയും തമ്മില്‍ വിവാഹം ചെയ്തപ്പോള്‍ നിരവധി എതിര് അഭിപ്രായങ്ങള്‍ പലയിടങ്ങളില്‍ നിന്നു മുണ്ടായിരുന്നു. ഇരുവരുടേയും വിവാഹം 2019 മാര്‍ച്ച് മാസത്തിലായിരുന്നു.
തങ്ങളെ കളിയാക്കിയവര്ക്കഉളഅള മറുപടി കൂടിയാണ് ഈ ആഘോഷങ്ങള്‍. ഇരുവരും ജീവിതം അടിച്ചു പൊളിക്കുകയാണ് ഇപ്പോള്‍.ന്യൂ ഇയര്‍ ആശംസിച്ച് സയേഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. .’എങ്ക വീട്ട് മാപ്പിളൈ’ എന്ന റിയാലിറ്റി ഷോയിലൂടെ വിവാദങ്ങള്‍ തലപൊന്തിയപ്പോഴാണ് ആര്യ സയേഷയെ വിവാഹം ചെയ്യുന്നത്. റിയാലിറ്റി ഷോയില്‍ ആര്യയ്ക്കുള്ള വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഹൈദരാബാദിലെ താജ് പാലസില്‍ ഗംഭീരമായി ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവള്‍ കൂടിയാണ് സയേഷ. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം നടന്നത്. മുസ്ലീം വെഡ്ഡിംഗ് രീതിയിലായിരുന്നു വിവാഹം. പ്രണയ ദിനത്തിലായിരുന്നു ആര്യ സയേഷയെ പ്രപോസ് ചെയ്തത്. സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. എന്നും ഇതുപോലെ സന്തോഷമായിരിക്കാന്‍ ആരാധകര്‍ ആശംസിച്ചിട്ടുണ്ട്. മാല്ഡിവ്സ് ലായിരുന്നു ഇത്തവണത്തെ ന്യൂയര്‍ ആഘോഷം നടന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം സയേഷ ഇന്‍സ്റ്റയില്‍ പങ്കുവയ്ക്കാറുണ്ട്.