ലയൺ കിങ്ങിന്റെ ഹിന്ദി പതിപ്പ് ടീസറിൽ സിംബയുടെ ശബ്ദം കേട്ട് പ്രേക്ഷകർ ഒന്നടങ്കം ഞെട്ടി. ‘മേ ഹൂ സിംബാ, മുഫാസാ കാ ബേട്ടാ’..കിങ് ഖാന്റെ മകൻ ആര്യൻ തന്റെ വരവറിയിക്കുകയാണ്. ഇത് ഷാരൂഖാൻ തന്നെയല്ലേ അതേ ശബ്ദഗാംഭീര്യം തന്നെയാണ് എന്നായിരുന്നു ആരാധകരുടെ സംശയം. സംവിധായകൻ കരണ്‍ ജോഹർ പോലും ഒന്ന് അമ്പരന്നു. വാൾട് ഡിസ്നി ഒരുക്കുന്ന ചിത്രമാണ് ലയൺ കിങ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ സിംബയ്ക്ക് ശബ്ദം നൽകുന്നത് ആര്യൻ ഖാൻ ആണ്.
Mera Simba.. #TheLionKing @disneyfilmindia pic.twitter.com/kC66BMBOVE
— Shah Rukh Khan (@iamsrk) July 11, 2019
15 വർഷങ്ങൾക്ക് ശേഷം ഷാരൂഖ് ഖാനും ആര്യനും സിനിമയ്ക്കായി ഒന്നിക്കുന്ന ഈ വേളയിൽ മുഫാസയ്ക്ക് ശബ്ദം നൽകിയത് കിങ് ഖാനാണ്. ഇതിനു മുൻപ് ഇവർ ശബ്ദം നൽകിയിട്ടുള്ളത് ഇൻക്രെഡിബിൾസ് എന്ന ഹോളിവുഡ് ചിത്രത്തിനു വേണ്ടിയാണ് .ഡിസ്നിയുടെ പ്രോസ്തെറ്റിക് കംപ്യൂട്ടർ ആനിമേറ്റഡ് റീമേക്ക് ആണ് ലയൺ കിംഗ്. 2016ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കിന്റെ വിജയത്തിനുശേഷം സംവിധായകന് ജോണ്‍ ഫവ്രോ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ജൂലൈ 19 ന് ചിത്രം റിലീസ് ചെയ്യും.