ആശ ശരത്തും മകള്‍ ഉത്തര ശരത്തും ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുന്നു.
മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം സംവിധായകന് മനോജ് കാന ഒരുക്കുന്ന ചിത്രത്തിലൂടെ ആശ ശരത്തും മകള്‍ ഉത്തര ശരത്തും ഒന്നിച്ചെത്തുന്നു. ‘ഖെദ്ദ’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാ ചടങ്ങില്‍ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സുധീര്‍ കരമന തുടങ്ങിയവരും പങ്കെടുത്തു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമണിത്.