കേരളത്തിലെ അറിയപ്പെടുന്ന ഒരു നർത്തകിയും ബിസിനസ്സ് വനിതയും സിനിമാ സീരിയൽ നടിയുമാണ് ആശാ ശരത്. പെരുമ്പാവൂരിൽ ജനിച്ച ആശ നർത്തകിയായാണ് വേദിയിലെത്തുന്നത്. മികച്ച നർത്തകിയായി വരാണസിയിൽ വച്ച് ഇന്ത്യാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം വിവാഹം കഴിച്ച് ദുബായിലെത്തുകയും പിന്നീട് റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ സിനിമയിലെത്തുകയും ചെയ്തു. ഇപ്പോഴിതാ മകൾ സൗന്ദര്യ മത്സരത്തിൽ വിജയം കുറിച്ചതിന്റെ സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് ആശ ശരത്ത്.
View this post on Instagram
ദൃശ്യം എന്ന സിനിമയിലെ ആശ ശരത്തിന്റെ ഐ.ജി. വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സക്കറിയയുടേ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ പ്രവേശിക്കുന്നത്. നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആദ്യം ചെയ്തത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ആശ നേടി. ഇതിനു ശേഷം കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ജയന്തി എന്ന പോലീസ് ഓഫീസറുടെ വേഷം ചെയ്ത് ശ്രദ്ധേയയായി.
View this post on Instagram
ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്തിനെയാണ് ആശ വിവാഹം ചെയ്തിരിക്കുന്നത്. മൂത്ത സഹോദരനായ വേണുഗോപാലിന്റെ സുഹൃത്തായിരുന്നു ശരത്ത്. ശരത്തിന്റെ മാതാ പിതാക്കൾ നാസിക്കിൽ സ്ഥിരതാമസക്കാരാണ്. അമ്മ മാനന്തവാടിക്കാരിയും അച്ഛൻ കണ്ണൂർകാരനും. ശരത്ത് മസ്കറ്റിൽ ജോലി ചെയ്യുമ്പോഴാണ് വിവാഹം നടന്നത്. ഇവർക്ക് രണ്ട് കുട്ടികൾ, ഉത്തരയും കീർത്തനയും. ദുബായിലാണ് സ്ഥിരതാമസം. ദുബായിൽ വന്ന കുറച്ചു നാൾക്ക് ശേഷം റേഡിയോയിൽ (റേഡിയോ ഏഷ്യ) പ്രവർത്തിച്ചു. റേഡിയോ ജോക്കിയായും പരിപാടികളുടെ നിർമ്മാതാവായും. തുടർന്ന് വീട്ടിൽ നൃത്താധ്യാപനം തുടങ്ങി. ഇന്ന് ദുബായിൽ ആശ സ്വന്തമായി കൈരളി കലാകേന്ദ്ര എന്ന പേരിൽ നൃത്ത പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്, ഇതിന് ദുബായിൽ 4 ശാഖകൾ ഉണ്ട്.