ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗം ഇന്ന് പ്രഖ്യാപിക്കുകയുണ്ടായി. എമ്പുരാൻ എന്നാണ് ചിത്രത്തിന്റെ പേര് . പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് സംവിധാനം ചെയ്യുന്നത് .മുരളി ഗോപി ചിത്രത്തിന് തിരക്കഥയും രചിക്കുന്നു. മോഹൻലാലിൻറെ വീട്ടിൽവച്ചാണ് ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം നടന്നത്.
ഇതിനിടെ ലൂസിഫറിന്റെ പ്രചരണാർത്ഥം ആശിർവാദ് സിനിമാസ് ഒരു ലക്കി ഡ്രോ മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിൻറെ വിജയികളെയും ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആശിർവാദ് സിനിമാസ്. ഒന്നാംസമ്മാനം ഹ്യൂണ്ടായ് ഐ 20 കാറാണ്. ദർശന സിനിമാസിൽ നിന്നും ചിത്രം കണ്ട ബിജി കെ ജോർജിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആശിർവാദ് സിനിമാസ് ആണ് പ്രൈസ് സ്പോണ്സർ ചെയ്തത്. രണ്ടാം സമ്മാനമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കിയത് തൊടുപുഴ സ്വദേശി മനോജ് ആണ്.തൊടുപുഴ ആശിർവാദ് സിനിമാസിൽ നിന്നുമാണ് മനോജ് ചിത്രം കണ്ടത്.മൈ ജിയാണ് രണ്ടും മൂന്നും സമ്മാനങ്ങൾ സ്പോണ്സർ ചെയ്തത്.