നിവിൻ പോളി നായകനായി എത്തിയ ചിത്രമായിരുന്നു ജേക്കബിന്റെ സ്വർഗ്ഗരാജ്യം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ചത് അശ്വിൻ കുമാർ ആണ്. ചിത്രത്തിലൂടെ താരം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങളിൽ അശ്വിൻ വേഷമിട്ടിരുന്നു. ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങുന്ന ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രെഡ് മില്ലില്‍ മനോഹരമായി ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ ആണ് അശ്വിന്റെതായി പുറത്തിറങ്ങിയിരുന്നത്. മുന്‍പ് ട്രെഡ് മില്ലില്‍ ഡാൻസ് ചെയ്യുമ്പോൾ അതിൽ നിന്നും കാൽ വഴുതി വീഴുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്.
എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി വളരെ മികച്ച രീതിയിൽ ഡാൻസ് ചെയ്തുകൊണ്ടാണ് അശ്വിൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കമല്‍ഹാസന്റെ തമിഴ് ചിത്രം അപൂര്‍വ്വ സഗോദരങ്ങളിലെ അണ്ണാത്ത ആഡറാര്‍ എന്ന ഗാനത്തിനൊപ്പമാണ് അശ്വിന് ചുവടുവെച്ചിരിക്കുന്നത്. നല്ല ടൈമിംഗും ബാലൻസും ആണ് അശ്വിന് ഉള്ളതെന്ന് ചില വ്യക്തികൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നു. നിമിഷ നേരം കൊണ്ട് ആണ് ഈ വീഡിയോ വൈറലായത്. സഹ താരങ്ങളായ അജു വർഗീസ് കുഞ്ചാക്കോബോബൻ എന്നിവരെല്ലാം ഈ വീഡിയോ ഷെയർ ചെയ്തുകൊണ്ട് രംഗത്തെത്തിയിരുന്നു. പഴയ കമലഹാസനെ പോലെയുണ്ട് അശ്വിൻ കുമാർ എന്നും ചിലർ പറഞ്ഞു.
Annaathe Adurar on treadmill… Thot of posting it later but couldn't resist to show my fellow kamalians❤️ theres more stock… So heres the first one. #Annaatheadurar #aboorvasagotharargal @ikamalhaasan #kamalhaasan #treadmilldance @cinemapayyan pic.twitter.com/0wFOCNaz2i
— Ashwin Kkumar (@ashwin_kkumar) June 12, 2020