ആസിഫ് അലി, അഹമ്മദ് സിദ്ദിഖി,വിജയരാഘവൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കക്ഷി :അമ്മിണിപിള്ള.നവാഗതനായ ഡിൻജിത് അയ്യതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സനിലേഷ് ശിവനാണ്.റിജു രാജൻ ആണ് നിർമ്മാണം.സാമുവൽ എബി ആണ് സംഗീത സംവിധായകൻ.
ചിത്രത്തെക്കുറിച്ചും തൻറെ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ആസിഫ് അലി ഇപ്പോൾ
പലപ്പോഴും നല്ല സിനിമകളുടെ ഭാഗമാകാനാണ് താൻ ശ്രമിക്കുന്നത് എന്ന് ആസിഫ് അലി പറഞ്ഞു. അതുകൊണ്ടാണ് ചിലപ്പോൾ ഗസ്റ്റ് റോളുകളും സഹനടൻ വേഷങ്ങളും തിരഞ്ഞെടുക്കുന്നത്. എത്രത്തോളം സ്ക്രീൻ സ്പേസ് ഉണ്ട് എന്നതല്ല എത്രത്തോളം പ്രാധാന്യം കഥാപാത്രത്തിന് ഉണ്ട് എന്നാണ് ചിന്തിക്കുന്നത്.അത് കൊണ്ടാണ് ടേക്ക് ഓഫിലെ ആ കഥാപാത്രം ചെയ്തത്. ഇനിയും നിരവധി ഗസ്റ്റ് റോൾ , സഹനടൻ റോളുകളിലും എത്തുമെന്നും ആസിഫ് അലി പറഞ്ഞു.