10 വര്‍ഷം കൊണ്ട് 60 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ച യുവതാരമാണ് ആസിഫ് അലി. ആരംഭത്തിൽ ചെയ്ത ചിത്രങ്ങൾ ഏറെ ജനശ്രദ്ധ നേടിയെങ്കിലും വിജയങ്ങളകന്ന് നിന്ന ഒരു കാലം ആസിഫലിക്ക് ഉണ്ടായിരുന്നു. താരത്തിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളും കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ ഏറെ തങ്ങി നിൽക്കുന്നവയാണ്. 2013ലാണ് ആസിഫലിയും സമയും വിവാഹിതരായത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ ആസിഫലി അതിഥിയായെത്തിയ എപ്പിസോഡ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതിൽ ജോൺബ്രിട്ടാസ് ആസിഫ് അലിയോട് ലിപ് ലോക്ക് രംഗങ്ങൾ സിനിമയിൽ ചെയ്യുന്നതിൽ പേടി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് താരം മറുപടി പറഞ്ഞത്. അതിനെപ്പറ്റി ആസിഫലി പറയുന്നത് ഇങ്ങനെ.
“സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ലിപ്പ് ലോക്ക് സീൻ ചെയ്യുന്നതിൽ ഒരു പ്രശ്നവും എനിക്കില്ല. കല്യാണം കഴിഞ്ഞു ആദ്യം റീലീസ് ആകുന്നത് ഹണി ബീ എന്ന സിനിമയാണ്. അതിലെ എല്ലാ സീനുകളെ കുറിച്ചും ഞാൻ സമയോട് പറഞ്ഞിരുന്നു. പക്ഷെ ക്ലൈമാക്സിൽ ഭാവനയുമായി ഉള്ള ലിപ്പ് ലോക്കിനെ പറ്റി മാത്രം പറഞ്ഞിട്ടില്ലായിരുന്നു. അതങ്ങനെ ഹാൻഡിൽ ചെയ്യുമെന്ന് അറിയില്ലായിരുന്നു. തിയേറ്ററിൽ പോയി ഈ സീൻ എത്താറായപ്പോൾ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന പോലെ. ഈ കിസ്സ് സീൻ കഴിഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി. ആൾ ഞെട്ടി എന്നെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു ”