മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. SI മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ ഏറെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്റെ രണ്ടാം ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയായിരുന്നു ഉണ്ടയിൽ ഉള്ളത്.ചിത്രം ജൂൺ 14ന് തിയറ്ററുകളിലെത്തും.
ചിത്രത്തിൽ ആസിഫ് അലി ഒരു അഥിതി വേഷത്തിൽ എത്തുന്നുണ്ട്.ഖാലിദ് റഹ്മാന്റെ ആദ്യ ചിത്രത്തിലെ നായകൻ ആസിഫ് അലി ആയിരുന്നു.ആസിഫ് അലി ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നു. ” ചെറിയ ഒരു വേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഖാലിദ് റഹ്മാൻ സുഹൃത് ആയതു കൊണ്ട് വിളിച്ചതല്ലാ. നല്ലൊരു വേഷമാണ് വന്നു പോകുന്നത് ആണെങ്കിലും, എനിക്കൊപ്പം വിനയ് ഫോർട്ടും ചിത്രത്തിലുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ ലിസ്റ്റിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരാളാണ് ഖാലിദ് റഹ്മാൻ.മമ്മൂക്കയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും ഉണ്ടയിലേത്. അത് എനിക്ക് ഉറപ്പുണ്ട്. കാരണം അതിനു പിന്നിലെ എഫ്ഫോർട് അധ്വാനം ഒക്കെ എനിക്ക് വ്യക്തമായി അറിയാം. മമ്മൂക്ക ചിത്രത്തിൽ ഭാഗമാകുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട് ” ആസിഫ് അലി പറയുന്നതിങ്ങനെ.