ആസിഫ് അലി, അഹമ്മദ് സിദ്ദിഖി,വിജയരാഘവൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കക്ഷി :അമ്മിണിപിള്ള.നവാഗതനായ ഡിൻജിത് അയ്യതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സനിലേഷ് ശിവനാണ്.റിജു രാജൻ ആണ് നിർമ്മാണം.സാമുവൽ എബി ആണ് സംഗീത സംവിധായകൻ.
ഈയടുത്ത് ആസിഫ് അലിയുടെതായി പുറത്തിറങ്ങിയ ഉയരെ എന്ന ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാണ് ആസിഫ് അലി പ്രത്യക്ഷപ്പെടുന്നതാണ്. ഈ ചിത്രം കണ്ട് ഭാര്യ എന്തു പറഞ്ഞു എന്നുള്ള രസകരമായ ചോദ്യത്തിന് ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ് ആസിഫ് അലി .സാധാരണ ആളുകൾ ചിത്രം കണ്ടുകഴിഞ്ഞു ചിരിക്കാറുണ്ട് എങ്കിലും ഈ ചിത്രം കണ്ടു ചിരിക്കാത്തത് ചെറിയ ബുദ്ധിമുട്ട് ഭാര്യ സമയിൽ ഉണ്ടാക്കി എന്ന് ആസിഫ് അലി പറയുന്നു. പ്ലെയിനിൽ വച്ച് ആസിഫിൻറെ ഗോവിന്ദ് എന്ന കഥാപാത്രം പല്ലവിയെ കാണാൻ വരുന്ന രംഗം കണ്ടപ്പോൾ ഭാര്യയ്ക്കും ദേഷ്യം വന്നു എന്നും ആസിഫ് അലി പറയുന്നു.