സിനിമയിലെത്തി 10 വര്‍ഷത്തിനിടെ 60ല്‍ അധികം ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ആസിഫ് അലി. മലയാളത്തിന്റെ പ്രിയതാരങ്ങളായ നിവിന്‍ പോളിയുടെ മകനായ ദാദയുടേയും ആസിഫ് അലിയുടെ മകളായ ഹയയുടേയും പിറന്നാളാണ് ജൂണ്‍ രണ്ടിന്. താരങ്ങളുടെ മക്കൾക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് നിരവധി വ്യക്തികൾ രംഗത്തെത്തിയിരുന്നു.
മകളുടെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആസിഫ് അലി സോഷ്യൽമീഡിയയുടെ പങ്കുവെച്ചു. സമയും ആസിഫ്അലിയും മകൾക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് പങ്കുവെച്ച പോസ്റ്റുകൾ ഇപ്പോൾ തന്നെ വൈറലായിരിക്കുകയാണ്. സമ്മാനങ്ങൾ ഒരുക്കുന്ന വീഡിയോകളും ആസിഫലി പങ്കുവെച്ചിരുന്നു. തന്റെ ജീവിതത്തിലെ സ്നേഹമാണ് ഹയ എന്ന് കുറിച്ചുകൊണ്ട് കുഞ്ഞനിയത്തിയെ ചേര്‍ത്തുപിടിച്ച് നില്ക്കുന്ന ആദമിന്റെ ചിത്രവും ആസിഫ് പോസ്റ്റ് ചെയ്തിരുന്നു. ഞാനെന്നും നിനക്കൊപ്പമുണ്ടാവുമെന്നും പെട്ടെന്ന് വളരല്ലേയെന്നും ഡാഡിയുടെ പ്രിയപ്പെട്ട മകളായി തുടരുകയെന്നും താരം കുറിച്ചിരുന്നു. പൊതുവേദികളിലും മറ്റു പരിപാടികളിലും എല്ലാം ആസിഫ് അലിയോടൊപ്പം കുടുംബവും എത്താറുണ്ട്.
മക്കളെ അധികം മിസ്സ് ചെയ്യാൻ പറ്റില്ല എന്നും താൻ എവിടെയെങ്കിലും പോകാൻ റെഡിയായി നിൽക്കുമ്പോൾ മകനും ഡ്രസ്സ് മാറി നിൽക്കുന്ന അവസ്ഥയാണ്, അതുകൊണ്ടാണ് എപ്പോഴും കൂടെ കൂട്ടുന്നത് എന്നും ആസിഫലി പറഞ്ഞിരുന്നു. മക്കളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് സമയാണെന്നും താൻ ഇടയ്ക്ക് മാത്രമാണ് അവരുടെ അരികിലേക്ക് എത്തുന്നതെന്നും താരം പറഞ്ഞു. മകളുടെ മുടി കെട്ടി കൊടുക്കാൻ താൻ ശ്രദ്ധിക്കാറുണ്ട് എന്ന് പറയുന്ന താരം സമാന രീതിയിലുള്ള ഒരു ചിത്രവും പങ്കുവയ്ക്കുന്നുണ്ട്