ആസിഫ് അലി നായകനായ ബി ടെക്ക് മികച്ച പ്രതികരണവും നിറഞ്ഞ സദസ്സുമായി പ്രദർശനം തുടരുകയാണ്. വിജയം പകർന്ന പ്രേക്ഷകരെ കാണാനും സർപ്രൈസ് നൽകാനുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള തീയറ്ററുകളിൽ സന്ദർശനം നടത്തുന്നുണ്ട്. അങ്ങനെയൊരു സർപ്രൈസാണ് തീയറ്ററുകളിൽ എത്തിയ പ്രേക്ഷകർക്ക് ആസിഫ് അലി സമ്മാനിച്ചത്. ക്യു നിന്ന് ടിക്കറ്റ് എടുക്കാൻ ചെന്നവർ ഞെട്ടി. കൗണ്ടറിൽ ഇരിക്കുന്നത് സാക്ഷാൽ ആസിഫ് അലി. പ്രേക്ഷകർക്കൊപ്പം വിജയമധുരം പങ്കിട്ടാണ് താരങ്ങൾ ഓരോ തീയേറ്ററും കയറിയിറങ്ങുന്നത്. മൃദുൽ നായർ സംവിധാനം നിർവഹിച്ച ബി ടെക്കിന്റെ നിർമാണം മാക്ട്രോ പിക്ചേഴ്സാണ്. ചിത്രത്തില്‍ വന്‍ യുവതാരനിരയാണ് അണിനിരന്നിരിക്കുന്നത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്ജുന് അശോകന്, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.