ആര് ജെ മാത്തുക്കുട്ടി സംവിധായകനായി അരങ്ങേറുന്ന കുഞ്ഞെല്‍ദോ എന്ന ചിത്രത്തില്‍ ആസിഫലി എത്തുന്നത് 19 വയസുകാരനായി. സ്വന്തം തിരക്കഥയില്‍ മാത്തുക്കുട്ടി ഒരുക്കുന്ന ചിത്രം ഒരു കാംപസ് ഫണ്‍ ചിത്രമാണെന്നാണ് സൂചന. ഒരു വിദ്യാര്‍ത്ഥിയുടെ ബിരുദ കാല കഥ പറയുന്ന ചിത്രത്തിനായി ആദ്യം ദുല്‍ഖര്‍ സല്‍മാനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ കൗമാര പ്രായം കൈകാര്യം ചെയ്യുന്നതിലെ ആത്മവിശ്വാസ കുറവ് മൂലം താരം പിന്മാറുകയായിരുന്നു എന്നാണ് സൂചന.
ചിത്രത്തില്‍ വിനീത് ശ്രീനിവാസന് ക്രിയേറ്റിവ് ഡയറക്റ്ററായി പ്രവര്‍ത്തിക്കും. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനാണ് ശ്രമിക്കുന്നത്.