ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയിൽ പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്ത കുറച്ച് നാളുകൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. സംവിധായകൻ രഞ്ജിത്തും ഉണ്ട് സിബി മലയിന്റെ ഈ ചിത്രത്തിൽ പങ്കാളിയായി. എന്നാൽ ഇത്തവണ തിരക്കഥയ്ക്ക് പകരം നിർമാതാവിന്റെ വേഷമാണ് രഞ്ജിത്തിന്.
ആസിഫ് അലിയാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. ആസിഫ് അലിക്കൊപ്പം റോഷൻ മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിൽ ചിത്രത്തെ കുറിച്ച് കുറിക്കുകയും ചെയ്തു.
ആസിഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
10 – 10 – 2020
ഇന്ന് നമ്മൾ രേഖപ്പെടുത്തുന്നതെല്ലാം അപൂർവ്വങ്ങളിൽ അത്യപൂർവ്വമായ ഈ തീയ്യതിയിലായിരിക്കും കാലം കാത്തുസൂക്ഷിക്കുക .
ഈ അപൂർവ്വ ദിന സംഗമത്തിന് സാക്ഷികളായ നമുക്ക് മലയാള സിനിമയും ഒരു വിസ്മയം സമ്മാനിക്കുന്നുണ്ട്
ചലച്ചിത്ര പ്രേക്ഷകരുടെ ദീർഘനാളത്തെ സ്വപ്ന സാക്ഷത്ക്കാരം പോലെ മലയാളത്തിന്റെ മനസ്സ് തൊട്ട ചലച്ചിത്രങ്ങളുടെ സംവിധായകൻ
ശ്രീ സിബി മലയിൽ സർ തന്റെ പുതിയ ചിത്രം ഇന്ന് ആരംഭിക്കുകയാണ്
അക്ഷര പ്രഭു സാക്ഷാൽ രഞ്ജിത്തേട്ടൻ അദ്ദേഹത്തിന്റെ സുഹൃത്ത് പി എം ശശിധരനും ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി യുടെ ബാനറിൽ നിർമിക്കുന്നു.
പുതിയൊരു എഴുത്തുകാരനെക്കൂടി മലയാളത്തിന് സമ്മാനിക്കുന്നു ഹേമന്ദ്കുമാർ .
കോവിഡ് നിയമങ്ങളോടെ ചിത്രീകരണം ആരംഭിച്ചു.ഛായാഗ്രഹണം പ്രശാന്ദ് രവീന്ദ്രൻ സംഗീതം കൈലാസ് മേനോൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ് പ്രൊജക്റ്റ് ഡിസൈനർ ബാദുഷ..
ഗോൾഡ് കോയിൻ മോഷൻ പിക്ച്ചറിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. നവാഗതനായ ഹേമന്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്. ബാദുഷയാണ് പ്രൊഡക്ഷൻ കണ്ട്രോളർ.