നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനവും റിജു രാജൻ നിർമാണവും നിർവഹിക്കുന്ന കക്ഷി അമ്മിണിപ്പിള്ള ജൂൺ 28ന് തീയറ്ററുകളിൽ എത്തുകയാണ്. തലശേരിയിലെ ഒരു കോടതി മുറിയിൽ നടക്കുന്ന വിവാഹ മോചനകേസിനെ ആസ്പദമാക്കിയുള്ള ചിത്രത്തിലൂടെ ആസിഫ് അലി ആദ്യമായി ഒരു വക്കീൽ വേഷമണിയുകയാണ്. കക്ഷി അമ്മിണിപ്പിള്ള ഒരു പക്ക ഫാമിലി ചിത്രമായിരിക്കുമെന്ന് തുറന്നു പറഞ്ഞ ആസിഫ് അലി ചിത്രം ഒരു മലയാള സിനിമ എന്ന് പറയുമ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത് എന്താണോ അതെല്ലാം നിറഞ്ഞൊരു ചിത്രമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
ആദ്യചിത്രത്തിനായി തന്നെ വമ്പൻ മേക്കോവർ നടത്തിയ ശിബ്ള തന്നെയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. സനിലേഷ് ശിവന്റെതാണ് തിരക്കഥ. അഹമ്മദ് സിദ്ധിഖ്, ഹരീഷ് കണാരന്, വിജയരാഘവന്, സുധീഷ്, നിര്‍മല്‍ പാലാഴി, മാമുക്കോയ, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സൂരജ് ഇ എസ് എഡിറ്റിങ്ങും രാഹുല്‍ രമേശ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.