പ്രേക്ഷകന്റെ മനസ്സിൽ തന്റെ കഥാപാത്രം എത്ര ആഴത്തിൽ പതിയുന്നുവോ അതാണ് ഒരു നടന്റെ വിജയം. ഗോവിന്ദ് എന്ന കഥാപാത്രത്തിനോട് പ്രേക്ഷകർക്ക് എത്രത്തോളം വെറുപ്പ് തോന്നിയോ അതിലും വലുതാണ് ആസിഫ് അലി എന്ന നടന്റെ വിജയം. ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നുമായി ഉയരെ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിനും നെഗറ്റീവ് ടച്ചുള്ള ഗോവിന്ദ് എന്ന കഥാപാത്രത്തെ വിജയിപ്പിച്ചതിനും ഫേസ്ബുക്ക് ലൈവിൽ വന്ന് നന്ദി പറഞ്ഞിരിക്കുകയാണ് ആസിഫ് അലി. “കട്ട ഫാനായ എനിക്ക് പോലും പിടിച്ച് ഇടിക്കാൻ തോന്നി’ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്. യഥാർത്ഥത്തിൽ അത് തന്നെയാണ് ആസിഫ് അലി എന്ന നടന്റെ വിജയവും. സംവിധായകൻ മനു അശോകനും നിർമാതാക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർക്കും സഞ്ജയ് – ബോബിക്കും പാർവതിക്കും ടോവിനോക്കുമെല്ലാം നന്ദി പറയാൻ ആസിഫ് അലി മറന്നില്ല.