ഫഹദ് ഫാസിൽ നായകനായ അതിരൻ ഒരുക്കിയ വിവേക് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ ആസിഫ് അലി നായകനാകുന്നു. ബിഗ് ജെ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സെഞ്ചുറി ഫിലിംസുമായി ചേർന്നു ജിൻസ് വർഗീസാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാളത്തിലെ മുന്‍ നിര തിരക്കഥാകൃത്തുക്കളായ ബോബിസഞ്ജയ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം സെഞ്ചുറി ഫിലിംസ് തീയേറ്ററുകളിൽ എത്തിക്കുന്നു. ബോബി – സഞ്ജയ് തിരക്കഥ ഒരുക്കിയ ട്രാഫിക്, നിർണ്ണായകം, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്.
നിരവധി ചിത്രങ്ങളാണ് ആസിഫ് അലിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. കുഞ്ഞേൽദൊ, കൊത്ത്, കുറ്റവും ശിക്ഷയും, എല്ലാം ശരിയാകും, എ രഞ്ജിത്ത് സിനിമ, മഹേഷും മാരുതിയും, മഹാവീര്യർ, കാപ്പ എന്നിവയാണ് ആസിഫ് അലിയുടെ പുതിയ ചിത്രങ്ങൾ.