ആസിഫ് അലി, വീണ നന്ദകുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നിസാം ബഷീർ ഒരുക്കിയ കെട്ട്യോളാണ് എന്റെ മാലാഖക്ക് എങ്ങും മികച്ച റിപ്പോർട്ടുകൾ. വിവാഹത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്ത സ്ലീവാച്ചൻ വിവാഹം കഴിക്കുന്നതും പിന്നീടുള്ള വിവാഹ ജീവിതത്തിൽ എന്തെല്ലാം സംഭവിക്കുന്നു എന്നതെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആസിഫ് അലിയുടെ ഈ അടുത്ത കണ്ട ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് ചിത്രമെന്നാണ് പരക്കെയുള്ള അഭിപ്രായം.
#KettiyolaanuEnteMalakha#Review: Good Family Entertainer Blended With Humour & Emotions Supported By Excellent Performance From The Lead #Asif & #Veena
Great Debut By #NisamBasheer DOP By #AbilashShankar & Script By #AjiPeter Equally Good
Growth Of #Asif As An Actor Continues pic.twitter.com/aUjC3JdzOQ
— Forum Reelz (@Forum_Reelz) November 22, 2019
സിനിമയെക്കുറിച്ച് ആസിഫ് അടുത്തിടെ ‘എങ്കിലേ എന്നോടു പറ’ എന്ന പരിപാടിയിൽ മനസ്സ് തുറന്നിരുന്നു. ദാമ്പത്യത്തിൽ ആളുകൾ പുറത്തു പറയാൻ നാണിക്കുന്ന പല വിഷയങ്ങളും ചർച്ച ചെയ്യുന്ന ഒരു ചിത്രമാണിത്. വളരെ കമേഴ്ഷ്യലായി ഒട്ടും വൾഗറല്ലാതെ ഇത്തരം കാര്യങ്ങൾ അവതരിപ്പിച്ച ചിത്രമാണിതെന്നും താരം പറയുന്നു. ആസിഫിന്റെ കെട്ട്യോൾ മാലാഖയാണോ എന്ന അവതാരികയുടെ ചോദ്യത്തിന് തീർച്ചയായും അതെയെന്നായിരുന്നു താരത്തിന്റെ മറുപടി.
മാജിക് ഫ്രെയിംസ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, ബേസിൽ ജോസഫ് എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. അജി പീറ്റർ തങ്കമാണ് രചന നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അഭിലാഷ് എസ് ചായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് വില്യം ഫ്രാൻസിസാണ്. കലാസംവിധാനം ആഷിക്കും മാത്യു ജോസഫ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ചിത്രത്തിന്റെ നിർമ്മാണ നിർവ്വഹണം നിർവ്വഹിക്കുന്നത് ബാദ്ഷയാണ്.
#KettiyolaanuEnteMalakha: One of the best movies of the year with terrific performance from #AsifAli & #VeenaNandakumar. Idukki backdrops, comedy numbers, interval portion, DOP & Climax are the best. Very good debut from #NisamBasheer.
MUST WATCH
Sure Shot in BO.— Snehasallapam (SS) (@SSTweeps) November 22, 2019
Watched #KettiyolaanuEnteMalakha
Good Movie 👍❤️
A Simple Beautiful Feel Good Movie #AsifAli 👌👏
Good Debut By Nisam Basheer ✌️
My Rating : 3.25/5 pic.twitter.com/oEi3lenp3d
— Movie Planet (@MoviePlanet8) November 22, 2019