സിനിമയിലെത്തി 10 വര്‍ഷത്തിനിടെ 60ല്‍ അധികം ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ആസിഫ് അലി. സേതു സംവിധാനം ചെയ്തു ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹേഷും മാരുതിയും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമയുടെ യുവനടന്മാരിൽ ശ്രദ്ധേയനായ പൃഥ്വിരാജ് സുകുമാരൻ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനൊപ്പം വി.എസ്.എൽ. ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ആസിഫ് അലിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം കെട്ട്യോളാണ് എന്റെ മാലാഖ ആണ്. മറ്റ് നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്നാണ് ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് മാറ്റി വെച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിനുശേഷം സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷും മാരുതിയും.