കഴിഞ്ഞദിവസം താരനിബിഡമായ ആയ ചടങ്ങിൽ മഴവിൽ മനോരമ എന്റർടൈന്മെന്റ്സ് അവാർഡുകൾ നടന്നു .മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിയറ പ്രവർത്തകരും അവാർഡ് നൈറ്റിൽ പങ്കെടുക്കുകയുണ്ടായി .ടോവിനോ തോമസ് ഫഹദ് ഫാസിൽ എന്നിവർ മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഐശ്വര്യ ലക്ഷ്മി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു .പൃഥ്വിരാജ് സുകുമാരനാണ് മികച്ച സംവിധായകനുള്ള അവാർഡ്.
അവാർഡ് നൈറ്റിലെ മറ്റൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് .അവാർഡിന് ശേഷം തിരികെ കാറിൽ പോകാൻ ഒരുങ്ങുകയായിരുന്നു മലയാളത്തിന്റെ യുവതാരം ആസിഫ് അലി. മുഴുവൻ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും കൂടിയായിരുന്നു ആസിഫ് തന്റെ കാറിലേക്ക് പ്രവേശിച്ചത് .അപ്പോൾ അങ്കിൾ അങ്കിൾ എന്ന് വിളിച്ച് ഒരു കൊച്ചുസുന്ദരി ആസിഫലിയുടെ അടുത്തേക്ക് ഓടിയെത്തി. ആസിഫ് അലിയോടൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നതാണ് ഈ കൊച്ചു സുന്ദരിയുടെ ആഗ്രഹം.അങ്കിൾ എന്നുള്ള വിളി കേട്ട് ആസിഫ് അലി ആ ശബ്ദം എവിടുന്ന് വരുന്നു നോക്കുകയും ആ കൊച്ചു കുട്ടിയെ കാണും തന്റെ വണ്ടി ഇറങ്ങി വരികയും ചെയ്തു .പിന്നീട് ആ കുട്ടിയോടൊപ്പം സെൽഫി എടുത്തിട്ടാണ് ആസിഫ് അലി യാത്രയായത്.ആസിഫിന്റെ ഈ സ്നേഹമറ്റ പ്രവർത്തിയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽമീഡിയ ഇപ്പോൾ