വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുന്ന ഒരു താരമാണ് അസിൻ തോട്ടുങ്കൽ. അഭിനയരംഗത്ത് സജീവമല്ല എങ്കിലും താരം തന്റെ കുടുംബവിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ മകൾ അറിന്റെ രണ്ടാം ജന്മദിന ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കുന്നു. മകൾക്ക് ഏറെ ഇഷ്ടമുള്ള നീലനിറത്തിലുള്ള ഡ്രസ്സും അലങ്കാരങ്ങളും ആണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. ഡോൾഫിൻ മാതൃകകളും നീല ബലൂണുകളും ഉള്ള ഒരു അക്വാ തീമിലാണ് വേദി ഒരുക്കിയിരിക്കുന്നത്.
നീരാളി രൂപങ്ങളുള്ള കസ്റ്റമൈയ്ഡ് കേക്ക് ആണ് മകൾക്കായി അസിൻ ഒരുക്കിയത്. 2016 ലാണ് അസിൻ പ്രമുഖ വ്യവസായിയായ രാഹുൽ ശർമയെ വിവാഹം ചെയ്യുന്നത്. ഹൗസ് ഫുൾ ടു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. രണ്ടായിരത്തി ഒന്നിൽ സത്യൻഅന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് അസിൻ അഭിനയരംഗത്തെത്തുന്നത്. പിന്നീട് തെലുങ്കിലേക്ക് ചുവടുവെച്ച താരം ആദ്യചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് സ്വന്തമാക്കി.
It's celebration time at #Asin household. Her daughter turned two and the actress rang in the little one's birthday with much fanfare. pic.twitter.com/krJAjB592D
— Chennai Times (@ChennaiTimesTOI) October 29, 2019