2018ലെ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ പങ്കു വെച്ചിരിക്കുകയാണ് നടി അസിൻ. താരത്തിന്റെ മകളുടെ ആദ്യ ഓണാഘോഷ ചിത്രമായിരുന്നു അത്. കേരള സാരിയിൽ അതീവ സുന്ദരിയായി അസിൻ പ്രത്യക്ഷപ്പെട്ടപ്പോൾ ഭർത്താവ് രാഹുൽ ശർമ കേരളീയ വേഷമായ വെള്ള മുണ്ടും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. കുഞ്ഞു പട്ടുപാവാട അണിഞ്ഞാണ് മകൾ എത്തിയിരിക്കുന്നത്. അസിൻ വിവാഹശേഷം ഭർത്താവിനൊപ്പം ഡൽഹിയിലാണ് താമസം.
ചിത്രത്തിന് താഴെ രവീണ ഠണ്ടൺ, ജയസൂര്യ, ജോജു ജോർജ്ജ് തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്. ഏവർക്കും അസിൻ ഓണാശംസകൾ നേരുകയും രവീണയ്ക്ക് അടുത്ത വർഷം ഓണസദ്യ ഉണ്ടാക്കിത്തരാമെന്ന വാഗ്ദാനം നൽകുകയും ചെയ്തു. ഹൗസ് ഫുൾ 2 ന്റെ പ്രമോഷൻ പരിപാടിയ്ക്കിടെ തമ്മിൽ പരിചയപ്പെട്ട അസിനും രാഹുലും 2016 ൽ വിവാഹിതരായി. 2017 ൽ ആണ് അവർക്കൊരു പെൺകുഞ്ഞ് പിറന്നത്.