ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അസുരൻ.വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ഹിറ്റ് ഫിലിം മേക്കർ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അസുരൻ.മലയാള സിനിമയിലെ പ്രിയ താരം മഞ്ജു വാര്യർ ആണ് ചിത്രത്തിൽ ധനുഷിന്റെ നായിക എന്നതാണ് മലയാളികളെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ കാര്യം
ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും.തെന്നിന്ത്യൻ സിനിമാലോകം ഒന്നാകെ കാത്തിരിക്കുന്ന ചിത്രമായതിനാൽ ഏറെ പ്രതീക്ഷയാണ് ചിത്രത്തിൽ ഉള്ളത്.മഞ്ജുവിന്റെയും ധനുഷിന്റെയും ഒന്നിച്ചുള്ള ഗംഭീര പ്രകടനങ്ങൾ കാണുവാൻ ആരാധകർക്ക് കിട്ടുന്ന സുവർണ്ണാവസരം കൂടിയാണ് അസുരൻ.