ഏറെ ജനശ്രദ്ധ നേടിയ ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. ആ പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് ജൂഹി റുസ്തഗി. താരം പരമ്പരയിൽ നിന്നും പിന്മാറിയതിനുശേഷം തിരികെ വരുവാൻ ആവശ്യപ്പെട്ട് നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു.
എന്നാൽ ഇപ്പോൾ ലച്ചുവിന് പകരം ആകുവാൻ മറ്റൊരു പെൺകുട്ടി പാറമട വീട്ടിലേക്ക് എത്തിയിരുന്നു. പൂജ എന്ന പേരിലറിയപ്പെടുന്ന അശ്വതി നായർ ആണ് എത്തിയിരിക്കുന്നത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അമീൻ സബിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അശ്വതിയുടെ കഥാപാത്രം എത്തിയതോട് കൂടി സീരിയലിലെ റേറ്റിംഗ് കൂടുകയും ഏറെ ജനശ്രദ്ധ നേടുകയും ചെയ്തു. ഉപ്പും മുളകിൽ എത്തുന്നതിനു മുൻപേ തന്നെ നിരവധി ആരാധകർക്ക് അശ്വതിയെ പരിചയം ഉള്ളതാണ്.