മികച്ച എഴുത്തുകാരിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ടി.വിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ്സ് എന്ന കോമഡി പരിപാടിയിലൂടെയാണ് അശ്വതി മലയാളികൾക്ക് പ്രിയങ്കരിയാ മാറിയത്. റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി 2010-ൽ ജോലിയാരംഭിച്ച അശ്വതി ചാനലിലേക്ക് എത്തിയത് 2014-ലാണ്. ഈ രംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും അശ്വതി തിളങ്ങിനിൽക്കുന്ന ഒരു വ്യക്തിയാണ്.
ഒരു പ്രമുഖ ചാനലിന് സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന കോമഡി സീരിയലിലൂടെ അഭിനയരംഗത്തേക്ക് തുടക്കം കുറിക്കുകയാണ് അശ്വതി. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അശ്വതി താൻ അഭിനയിക്കാൻ പോകുന്നുവെന്ന് ആരാധകരെ അറിയിച്ചത്. ‘എനിക്കിത് ഒരു പരീക്ഷണം ആണ്. നിങ്ങള്‍ക്ക് ഇതൊരു പരീക്ഷണം ആയില്ലെങ്കില്‍ ഞാന്‍ രക്ഷപെട്ട്’ എന്ന രസകരമായ കുറിപ്പ് പങ്കുവച്ചു കൊണ്ടായിരുന്നു അശ്വതി ശ്രീകാന്ത് താൻ അഭിനയത്തിലേക്ക് കടക്കുന്നു എന്ന രഹസ്യം പരസ്യമാക്കിയത്