മികച്ച എഴുത്തുകാരിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ടി.വിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ്സ് എന്ന കോമഡി പരിപാടിയിലൂടെയാണ് അശ്വതി മലയാളികൾക്ക് പ്രിയങ്കരിയാ മാറിയത്. റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി 2010-ൽ ജോലിയാരംഭിച്ച അശ്വതി ചാനലിലേക്ക് എത്തിയത് 2014-ലാണ്. ഈ രംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും അശ്വതി തിളങ്ങിനിൽക്കുന്ന ഒരു വ്യക്തിയാണ്.
കഴിഞ്ഞദിവസം മാസ്ക് ധരിച്ച് ഉള്ള ചിത്രങ്ങൾ അശ്വതി പങ്കുവെച്ചിരുന്നു. ഇപ്പോൾ വെയിറ്റ് കളർ മോഡേൺ ഔട്ഫിറ്റാണ് അശ്വതി ഇട്ടിരിക്കുന്നത് . ചിത്രങ്ങളിൽ വളരെ മനോഹരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ആരാധകർ താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫിയാണ് ഈ മനോഹരമായ ഫോട്ടോസ് എടുത്തിരിക്കുന്നത്. അശ്വതി സലീലിന്റെ അശ് ക്രീയേഷൻസാണ് ഡ്രസുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. നിരവധി കമന്റുകൾ ലഭിക്കുന്നത് അശ്വതിയുടെ കണ്ണുകളെ കുറിച്ചാണ്. വെള്ള വസ്ത്രം അശ്വതിക്കു നന്നായി ചേരുന്നുണ്ട് എന്നും ചിലർ പറയുന്നു.