ഏറെ ജനശ്രദ്ധ നേടിയ ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. ആ പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് ജൂഹി റുസ്തഗി. താരം പരമ്പരയിൽ നിന്നും പിന്മാറിയതിനുശേഷം തിരികെ വരുവാൻ ആവശ്യപ്പെട്ട് നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു.
എന്നാൽ ഇപ്പോൾ ലച്ചുവിന് പകരം ആകുവാൻ മറ്റൊരു പെൺകുട്ടി പാറമട വീട്ടിലേക്ക് എത്തിയിരുന്നു. പരമ്പരയുടെതായി പുറത്തിറങ്ങിയ പുതിയ പ്രമോ വീഡിയോയിൽ ആണ് ഈ കൊച്ചു സുന്ദരിയെ പരിചയപ്പെടുത്തിയിരിക്കുന്നത്. പാറമട വീട് കീഴ്മേല്‍ മറിക്കാന്‍ ഒരു പട്ടുപാവാടക്കാരി, എന്ന ക്യാപ്ഷനിലായിരുന്നു പുതിയ പ്രൊമോ വന്നിരിക്കുന്നത്. ഇപ്പൊൾ പാവാടക്കാരിയുടെ അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. അശ്വതി എന്ന മോഡൽ രംഗത്ത് സജീവമായ താരമാണ് ജൂഹിയുടെ കഥാപാത്രത്തെ ഇപ്പോൾ അവതരിപ്പിക്കുന്നത്.
കൊച്ചു പാട്ടുപാവാടകാരിയായി ഉപ്പും മുളകിലും എത്തിയ അശ്വതി ഇപ്പോൾ ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.അശ്വതിയെ കാണുവാൻ വേണ്ടി മാത്രമാണ് ഉപ്പും മുളകും കാണുന്നത് എന്ന് ചില ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.