മികച്ച എഴുത്തുകാരിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ടി.വിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ്സ് എന്ന കോമഡി പരിപാടിയിലൂടെയാണ് അശ്വതി മലയാളികൾക്ക് പ്രിയങ്കരിയാ മാറിയത്. റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി 2010-ൽ ജോലിയാരംഭിച്ച അശ്വതി ചാനലിലേക്ക് എത്തിയത് 2014-ലാണ്. ഈ രംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും അശ്വതി തിളങ്ങിനിൽക്കുന്ന ഒരു വ്യക്തിയാണ്.
അശ്വതി വിവാഹം ചെയ്തിരിക്കുന്നത് ശ്രീകാന്തിനെയാണ്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. സോഷ്യൽ മീഡിയയിൽ അശ്വതി പങ്കുവയ്ക്കുന്ന കുറിപ്പുകളും പോസ്റ്റുകളും എല്ലാം വളരെ വേഗത്തിലാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ തന്റെ മകൾക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തുകയാണ് അശ്വതി. പെൺമക്കൾ പതിയെ വളർന്നു കൂട്ടുകാരികൾ ആകുന്ന ഒരു ട്രാൻസിഷൻ ഉണ്ടെന്നും അത് എത്ര ഭംഗിയുള്ളത് ആണെന്നും ചോദിച്ചുകൊണ്ടാണ് അശ്വതിയുടെ പോസ്റ്റ്.
കുറിപ്പിന്റെ പൂർണ്ണരൂപം
ഈ ഡ്രസ്സ് മതിയോന്ന്,ഈ കമ്മൽ ചേരുമോന്ന്,ഈ ഫോട്ടോ നന്നായില്ലേന്ന് ചോദിക്കാൻ പറ്റുന്ന കൂട്ടുകാരി.പൊട്ടും പൂവും കുഞ്ഞു രഹസ്യങ്ങളും പങ്കു വയ്ക്കുന്ന കൂട്ടുകാരി.കരഞ്ഞ് കുറുകി തോളിൽ കിടന്നിരുന്നവൾ പെട്ടെന്നൊരു ദിവസം അടുത്തിരുന്ന് അഭിപ്രായങ്ങൾ പറയുന്നു.വ്യക്തമായ ചോയ്സുകൾ ഉണ്ടാവുന്നു.പിണങ്ങിപ്പോക്കുകളുടെ എണ്ണം കുറയുന്നു.അമ്മ പോകണ്ടാ ന്നു വാശിക്കരച്ചിൽ കരഞ്ഞവൾ പോയിട്ടമ്മ വേഗം വന്നാൽ മതി എന്ന് നിലപാട് മാറ്റുന്നു.
അമ്മയുടെ തലവേദനയ്ക്ക് നെറ്റി തടവി മരുന്നുമ്മ തന്നു കൂട്ടിരിക്കുന്നു.അമ്മക്കുട്ടിയായി അച്ഛനെ വേലി കെട്ടി ദൂരെ നിർത്തിയിരുന്നവൾ പിറന്നാളിന് അച്ഛൻ അടുത്തില്ലാത്ത സങ്കടം പറഞ്ഞ് കണ്ണ് നിറയ്ക്കുന്നു.We miss him,അല്ലേ അമ്മാന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നു.
ള്ളിൽ നിന്നും,കൈയ്യിൽ നിന്നും,ഒക്കത്തു നിന്നും,മടിയിൽ നിന്നും ഇറങ്ങി ഒപ്പം വിരൽ തൂങ്ങി നടന്നവൾ മുന്നേ നടക്കാൻ പഠിക്കുന്നു. പെൺമക്കൾ വളർന്ന് പതിയെ പതിയെ കൂട്ടുകാരികളാവുന്നൊരു ട്രാൻസിഷൻ ഉണ്ട്.എന്തൊരു ഭംഗിയാണതിനെന്നോ