അന്തര്‍ദേശീയ യോഗ ദിനത്തില്‍ പ്രീ നേറ്റല്‍ യോഗ ചെയ്ത് അശ്വതി ശ്രീകാന്ത്. അശ്വതി പങ്കിട്ട കുറിപ്പും ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
അശ്വതിയുടെ കുറിപ്പ്
പത്മയെ ഗര്‍ഭിണിയായിരുന്ന കാലം മുഴുവന്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിച്ചിട്ടുണ്ട് ഞാന്‍. ഉള്ളതും ഇല്ലാത്തതുമായ പല പ്രശ്നങ്ങളുടെയും പേരില്‍ അനാവശ്യമായ സ്ട്രെസ് എടുത്തും പ്രെഗ്നന്‍സി ഹോര്‍മോണ്‍സ് സമ്മാനിച്ച മൂഡ് സ്വിങ്സില്‍ ആടിയുലഞ്ഞും ഒക്കെയാണ് ആ കാലം കടന്നു പോയത്.
അപ്പോള്‍ ദാ വരുന്നു കോവിഡ് രണ്ടാം തരംഗം, ലോക്ക് ഡൗണ്‍, അതിനിടയില്‍ അവിചാരിതമായി ഒരു ഫ്ലാറ്റ് ഷിഫ്റ്റിംഗ്, ഭര്‍ത്താവ് മറ്റൊരു രാജ്യത്ത്, അച്ഛനും അമ്മയും ആരും അടുത്തില്ല…ഞാനും മോളും മാത്രം !
പക്ഷേ എന്തുവന്നാലും മനസ്സും ശരീരവും സ്റ്റേബിള്‍ ആയിരിക്കണം എന്ന തീരുമാനമാണ് പ്രീ നേറ്റല്‍ യോഗയില്‍ കൊണ്ടെത്തിച്ചത്. കുറിപ്പിന് ഒപ്പം യോഗാചാര്യന് നന്ദിയുമറിയിക്കുന്നുണ്ട് അശ്വതി.