ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ. ഇപ്പോൾ ചിത്രത്തിലെ ഒരു വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അവതാരകയായ അശ്വതി ശ്രീകാന്ത്. ചിത്രത്തിൽ അശ്വതി രണ്ട് പാട്ടുകൾ എഴുതിയിട്ടുണ്ട്. ആർ ജെ ആയി ജോലി നോക്കിയിരുന്ന ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്.
‘ഞാൻ എന്നെങ്കിലും ഒരു സിനിമ ചെയ്യുന്നുണ്ടെങ്കിൽ അതിലെ രണ്ടു പാട്ടുകൾ അശ്വതി എഴുതും’ എന്ന് വർഷങ്ങൾക്ക് മുമ്പ് മാത്തുക്കുട്ടി ഉറപ്പ് നൽകിയിരുന്നെന്ന് ഒരു അഭിമുഖത്തിലാണ് അശ്വതി വ്യക്തമാക്കിയത്. അതേസമയം, കുഞ്ഞെൽദോയ്ക്ക് വേണ്ടി അശ്വതി എഴുതിയ പാട്ടിന്റെ ലിറിക്കൽ വീഡിയോ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു.
ഡിസംബർ 24ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.