മികച്ച എഴുത്തുകാരിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ടി.വിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ്സ് എന്ന കോമഡി പരിപാടിയിലൂടെയാണ് അശ്വതി മലയാളികൾക്ക് പ്രിയങ്കരിയാ മാറിയത്. റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി 2010-ൽ ജോലിയാരംഭിച്ച അശ്വതി ചാനലിലേക്ക് എത്തിയത് 2014-ലാണ്. ഈ രംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും അശ്വതി തിളങ്ങിനിൽക്കുന്ന ഒരു വ്യക്തിയാണ്. ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന കോമഡി സീരിയലിലൂടെ അഭിനയരംഗത്തും അശ്വതി കഴിവ് തെളിയിച്ചിരിക്കുകയാണ്. കൂടാതെ നല്ലൊരു എഴുത്തുകാരിയും കൂടിയാണ് അശ്വതി ശ്രീകാന്ത്.
View this post on Instagram
ഇപ്പോഴിതാ അശ്വതിയുടെ കുടുംബത്തിലേക്ക് പുതിയൊരു അംഗം കൂടി എത്തിയിരിക്കുകയാണ്. അശ്വതിക്കും ഭർത്താവ് ശ്രീകാന്തിനും വീണ്ടുമൊരു പെൺകുഞ്ഞ് പിറന്നിരിക്കുകയാണ്. ചക്കപ്പഴം എന്ന സീരിയലിൽ അശ്വതിക്കൊപ്പം അഭിനയിക്കുന്ന ശ്രുതി രജനീകാന്താണ് ഈ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാഫിയും സന്തോഷം പങ്ക് വെച്ചിട്ടുണ്ട്.
View this post on Instagram