ശ്രീനിവാസനും ബിജുകുട്ടനും പ്രയാഗ മാർട്ടിനും ഹരീഷ് കണാരനും ഉണ്ണിമുകുന്ദനും ആന്റണി പെരുമ്പാവൂരുമെല്ലാം അംഗമായ ജീപ്പ് കോമ്പസ് സെലിബ്രിറ്റി ക്ലബ്ബിലേക്ക് പുതിയൊരു അംഗം കൂടി. കോമഡി സൂപ്പർ നൈറ്റിലൂടെ പ്രേക്ഷകരുടെ പ്രിയ അവതാരകയായി തീർന്ന അശ്വതി ശ്രീകാന്താണ് ഇപ്പോൾ ജീപ്പ് കോമ്പസ് സ്വന്തമാക്കിയിരിക്കുന്നത്. പുതുവർഷ സമ്മാനമായി ഭർത്താവാണ് അശ്വതിക്ക് ജീപ്പ് കോമ്പസ് സമ്മാനിച്ചത്. കറുപ്പ് നിറത്തിലുള്ള ജീപ്പ് കോംപസ് ലിമിറ്റഡ് വകഭേദമാണ് ഇനി അശ്വതിയുടെ യാത്രകൾക്ക് കൂട്ടാകുക.