കണ്ണൂരിൽ സ്വന്തം കുഞ്ഞിനെ കടലിൽ എറിഞ്ഞുകൊന്ന ശരണ്യ എന്ന് അമ്മയെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇന്ന് സംസാരിക്കുന്നത് . കാമുകനോടൊപ്പം സുഖിച്ച് ജീവിക്കാൻ തടസ്സമായി നിന്ന ഒന്നര വയസ്സുള്ള മകൻ വിവാനെയാണ് ശരണ്യ ഒരു ദാക്ഷിണ്യവും കൂടാതെ കടലിലെറിഞ്ഞു കൊന്നത്. ശരണ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. വാർത്ത പുറത്തുവന്നതോടെ നിരവധിപേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. അവതാരിക അശ്വതി ശ്രീകാന്ത് ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
അവതാരക, എഴുത്തുകാരി തുടങ്ങിയ മേഖലകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം വളരെ പെട്ടന്ന നേടിയെടുത്ത താരമാണ് അശ്വതി ശ്രീകാന്ത്. വേറിട്ട അവതരണശൈലിയാണ് ത താരത്തെ ഇത്രയധികം വ്യത്യസ്തയാക്കിയത്. ടെലിവിഷന്‍ പരിപാടികളില്‍ സ്വന്തം ശൈലിയിലൂടെ രൂപപ്പെടുത്തിതാരം വളരെ പെട്ടന്ന് ശ്രദ്ധ നേടിയെടുത്തിരുന്നു.സോഷ്യല്‍ മീഡിയയില്‍ അശ്വതി വളരെ സജീവമാണ്. പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരുപാടി നിർത്താറായി…! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല എന്നാണ് അശ്വതി കുറിച്ചത്.പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്.
അശ്വതിയുടെ കുറിപ്പ് വായിക്കാം
പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരുപാടി നിർത്താറായി…! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല