രസകരമായ അവതരണത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരികയാണ് അശ്വതി. സുരാജിനൊപ്പം കട്ടക്ക് പിടിച്ചു നിൽക്കുന്ന അവതരണരീതി തന്നെയാണ് അശ്വതിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. കോമഡി നൈറ്റ്സ് വിത്ത് സുരാജ് എന്ന പ്രോഗ്രാമാണ് ഇപ്പോൾ അശ്വതി അവതരിപ്പിക്കുന്നത്. ഇപ്പോളേറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് ഇൻസ്റ്റാഗ്രാമിൽ അശ്വതി പോസ്റ്റ് ചെയ്തൊരു ഫോട്ടോയാണ്. അശ്വതി പറയുന്നത് കേൾക്കുവാൻ കാതോർക്കുന്ന ലാലേട്ടന്റെ ഫോട്ടോക്ക് ക്യാപ്ഷൻ ചോദിച്ചാണ് അശ്വതി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളാണ് ഫോട്ടോക്ക് ലഭിച്ചിരിക്കുന്നത്. വന്ദനത്തിലെ എങ്കിലേ എന്നോട് പറ എന്ന ഡയലോഗാണ് ഏറ്റവും കൂടുതൽ പേർ കമന്റ് ചെയ്തിരിക്കുന്നത്. ഏറെ പോപ്പുലറായ അശ്വതി റൗണ്ടിലെ ചോദ്യം ചോദിച്ചതായിരിക്കുമെന്ന് കമ്മന്റ് ഇട്ടവരുമുണ്ട്.
View this post on Instagram