സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.മധു സി നാരായണൻ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരൻ ആണ്.ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു.ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ നെഞ്ചിലേറ്റുകയുണ്ടായി.
ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരമായ രവിചന്ദ്രൻ അശ്വിൻ.എന്തൊരു മികച്ച സൃഷ്ടിയാണ് കുമ്പളങ്ങി നൈറ്റ്സ്.സിംപിൾ കഥയാണ് എങ്കിലും എന്തൊരു ചാരുത,അശ്വിൻ ട്വിറ്ററിൽ കുറിച്ചു.കഴിഞ്ഞ ദിവസമാണ് കുമ്പളങ്ങി നൈറ്റ്സ് ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്തത്.
What a beautifully crafted movie this kumbalangi nights is!!! ☺️simple story line but such elegance
— Ashwin Ravichandran (@ashwinravi99) August 10, 2019