അന്‍പത്തിയെട്ടാം വയസില്‍ മാസ്റ്റേഴ്സ് മിസ്റ്റര്‍ ഇന്ത്യയായി കൊല്ലം സ്വദേശി. റിട്ടയേഡ് കെഎസ്ആര്‍ടിസി ജീവനക്കാരനായ സുരേഷ് കുമാറാണ് ഇത്തവണ മാസ്റ്റേഴ്സ് മിസ്റ്റര്‍ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ ബോഡി ബില്‍ഡിംഗ് ഫെഡറേഷന് പോണ്ടിച്ചേരിയില്‍ നടത്തിയ മത്സരത്തില്‍ മാസ്റ്റേഴ്സ് കാറ്റഗറിയിലാണ് സുരേഷ് നേട്ടം കൈവരിച്ചത്.
മാസ്റ്റേഴ്സ് സ്വന്തമാക്കാന്‍ 25 കാരനായ അഭിഷേകിന് കീഴിലാണ് സുരേഷ് പരിശീലിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ചിട്ടയായ പരിശീലനം നടത്തിവരികയായിരുന്നു. ഭാര്യയും മക്കളും കൊച്ചുമക്കളുമടങ്ങിയ കുടുംബത്തിന്റെ വലിയ പിന്തുണയുമുണ്ട് സുരേഷിന്. മകന് അനന്ത കൃഷ്ണന് ദുബായില്‍ ബോഡി ബില്‍ഡിംഗ് ട്രെയിനറാണ്.
നേരത്തേ മിസ്റ്റര്‍ കൊല്ലവും മിസ്റ്റര്‍ കേരളയുമായ ആളാണ് ഇദ്ദേഹം. നിലവില്‍ കൊല്ലം എസ്എന്‍ കോളേജ് ജംഗ്ഷനിലെ അലിയന് സിമ്മില്‍ പരിശീലകനാണ്.