ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഒരു സീരിയലാണ് കുടുംബവിളക്ക്. പ്രശസ്ത നടിയായ മീരാ വാസുദേവ് നായികയായെത്തുന്ന ഈ സീരിയൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ്. സുമിത്ര എന്ന ഒരു വീട്ടമ്മയുടെ കഥ പറയുന്ന ഈ സീരിയൽ ഏഷ്യാനെറ്റ് ചാനലിൽ ആണ് സംപ്രേഷണം ചെയ്യുന്നത്. സുമിത്രയുടെ മരുമകളുടെ വേഷം ചെയുന്ന നടിയുടെ പേര് ആതിര മാധവ് എന്നാണ്. തിരുവനന്തപുരം സ്വദേശിനിയായ ആതിരയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അനന്യ എന്ന കഥാപാത്രമായി ആണ് ആതിര എത്തുന്നത്.
ബിടെക് പഠിച്ച ആതിര പിന്നീട് ആങ്കറിംഗ് രംഗത്തുനിന്നാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഇന്നലെ രാവിലെ 11 മണിയോടെ ആതിര വിവാഹിതയായി. തിരുവനന്തപുരത്ത് വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. രാജീവൻ തമ്പി ആണ് ആതിരയുടെ കഴുത്തിൽ താലി ചാർത്തിയത്.അതിരക്ക് വിവാഹാശംസകൾ നേർന്നു ഒരുപാട് പേർ എത്തിയിരുന്നു.