അതിശയൻ,ആനന്ദഭൈരവി എന്നീ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട ബാലതാരമായി മാറിയ ദേവദാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിലേക്ക് നായികമാരെ അന്വേഷിക്കുന്നു. ദേവാമൃതം സിനിമാ ഹൗസിന്റെ ബാനറില്‍ രാമു പടിയ്ക്കല്‍ നിര്‍മിച്ച് പി.കെ. ബാബുരാജ് സംവിധാനം ചെയ്യുന്ന ‘കളിക്കൂട്ടുകാര്‍’ എന്ന സിനിമയുടെ ചിത്രികരണം 10 ന് ആരംഭിക്കും. എല്‍.കെ.ജി. മുതല്‍ എഞ്ചിനീയറിങ് വരെ ഒരുമിച്ച് പഠിച്ച ആറ് വിദ്യാര്‍ഥികളുടെ സൗഹൃദം പ്രമേയമാവുന്ന ചിത്രത്തില്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, സലിംകുമാര്‍, ഷമ്മി തിലകന്, ജനാര്ദനന്, ഗിന്നസ് പക്രു, ബിജു പപ്പന്, സുനില്‍ സുഖദ എന്നിവരാണ് മറ്റ് താരങ്ങള്‍.
കളിക്കൂട്ടുകാര്‍ എന്ന സിനിമയിലേക്കുള്ള നായികമാരെ കണ്ടെത്താനുള്ള ഓഡിഷന് ഏപ്രില്‍ 29ന് ഞായറാഴ്ച തൃശൂര്‍ അമലാ ഹോസ്പിറ്റലിനടുത്തുള്ള കൃഷ്ണാ ഹോളിഡേ വില്ലേജിലും 30ന് എറണാകുളം കലൂര്‍ ഗോകുലം പാര്‍ക്ക് ഹോട്ടലിലും നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് അന്നേദിവസം രാവിലെ 9 മണിക്ക് ഫോട്ടോയും ബയോഡാറ്റയും സഹിതം എത്തിച്ചേരുക. പ്രൊഡക്ഷന്‍ കണ്ട്രോളര്, ഷാജി പട്ടിക്കര, പി.ആര്.ഒ. വാഴൂര്‍ ജോസ്.