വിജയ് ആരാധകരെ കാണുന്നതിന്റെ ആകാശ കാഴ്ച പുറത്ത് വിട്ട് സംവിധായകന് അറ്റ്ലി. ഒറ്റ നോട്ടത്തില്‍ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ആണെന്ന് തോന്നിപ്പിക്കും വിധമാണ് ആരാധകര്‍ കൂടിയിരിക്കുന്നത്. ഫോണിന്റെ വെളിച്ചവും വിജയ് യെയും വീഡിയോയില്‍ കാണാം, ചുരുങ്ങിയ സമയം െകാണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. താരത്തിന്റെ ആരാധക ബലം ഒറ്റ നോട്ടത്തില്‍ ഈ വീഡിയോയില്‍ നിന്ന് കാണാന്‍ സാധിക്കുന്നതാണ്.
ആദായ നികുതി ഉദ്യോഗസ്ഥരുടെ കഴിഞ്ഞ ആഴ്ചയിലെ പരിശോധനയെ തുടര്‍ന്നുണ്ടായ ബഹളത്തിനു ശേഷം വിജയ് ആരാധകരെ കാണാനെത്തിയതാണ് ഇത്. ലൊക്കേഷനിലെത്തിയ വിജയ്ക്ക് വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്കിയിരുന്നത.് മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യല്‍ അവസാനിച്ചപ്പോള്‍ താരം ഷൂട്ടിങ് സെറ്റില്‍ തിരികെയെത്തുകയും ചെയ്തു.
കാരവാനിന് മുകളില്‍ കയറി ആരാധകര്‍ക്കു സെല്‍ഫികള്‍ പകര്‍ത്തുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടിയിരുന്നു. ഈ രംഗത്തിന്റെ ആകാശ ക്കാഴ്ചയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. താരത്തിന് സിനിമയില്‍ നിന്നും പുറത്ത് നിന്നും നിരവധി പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ വീഡിയോ വൈറലായി മാറിയിരിക്കുന്നത്.