മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ സംവിധാനം ചെയ്തത്.
വിജയും അറ്റ്ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ബിഗിളിന് ശേഷം അറ്റ്ലീയുടെ അടുത്ത ചിത്രമേതാണ് എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമാണ് അറ്റ്ലീ അടുത്തത് ഒരുക്കുന്നത് എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അറ്റ്ലീയുടെ അടുത്ത ചിത്രത്തിൽ ജൂനിയർ എൻ ടി ആർ ആയിരിക്കും നായകൻ എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.ഇതിന്റെ ഔദ്യോഗിക സ്ഥിതീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.