ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വൻ വിജയമായി മാറിയിരിക്കുകയാണ്. ചിത്രം ബോക്സ് ഓഫീസ് ചരിത്രം തന്നെ മാറ്റി കുറിച്ചിരിക്കുകയാണ്. ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ 150 കോടിക്കു മുകളിൽ കളക്ഷൻ നേടിയ ചിത്രം 4 ദിവസം പിന്നിടുമ്പോൾ 175 കോടിക്ക് മുകളിലായിരുന്നു കളക്ഷൻ. വർക്കിംഗ് ഡേയിലും ഉഗ്രൻ കളക്ഷൻ നേടുന്ന ഈ ചിത്രം അഞ്ചാം ദിനമായ ഇന്ന് 200 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഹിറ്റുകളിലൊന്നായി ബിഗിൽ എഴുതപ്പെടും. ആദ്യ മൂന്നു ദിവസം കൊണ്ട് 66 കോടി രൂപ തമിഴ് നാട്ടിൽ നിന്ന് മാത്രം നേടിയ ഈ ചിത്രം അവിടെ നിന്ന് മാത്രം നൂറു കോടി കളക്ഷൻ ഉടൻ സ്വന്തമാക്കും.
അറ്റ്ലീയുടെ അടുത്ത ചിത്രത്തിൽ ഷാരൂഖ് ഖാൻ ആയിരിക്കും നായകൻ എന്ന നിലയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പേര് ‘സംഘി’ എന്നാണെന്നറിയുന്നു.കിംഗ് ഖാന്റെ പിറന്നാൾ ദിനമായ നവംബർ രണ്ടിന് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതുന്നു.
#SRK – #Atlee movie titled #Sanki
Announcement on Nov 2nd..
— Ramesh Bala (@rameshlaus) October 31, 2019
പുതിയതായി റിലീസ് ചെയ്ത ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെടാതെ വന്നതിനെത്തുടർന്ന് അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാൻ. 2018ലെ ക്രിസ്മസ് സമയത്ത് റിലീസ് ആയ സീറോ എന്ന ചിത്രത്തിനുശേഷം അദ്ദേഹത്തിന്റെ പുതിയ റിലീസുകളും പുതിയ പ്രഖ്യാപനങ്ങളും ഒന്നുമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ നവംബർ രണ്ടിന് പുതിയ ചിത്രത്തെ പറ്റിയുള്ള അനൗൺസ്മെന്റ് ഉണ്ടാകുമെന്ന് ബോളിവുഡ് വൃത്തങ്ങളിൽ സംസാരമുണ്ടായിരുന്നു.